Challengers Arumanoor

Challengers Arumanoor Challengers Arumanoor is a popular native ball team from Kottayam District. Registered with NPSO

ആറുമാനൂ൪ ഗ്രാമത്തിലെ ഒരുകൂട്ടം നാട൯ പന്തുകളി പ്രേമികളായ ചെറുപ്പക്കാ൪ ചേര്‍ന്ന് രൂപപ്പെടുത്തിയ ടീമാണ് ചലഞ്ചേഴ്സ് ആറുമാനൂ൪. ആറുമാനൂരിനു സ്വന്തമായി ഒരു ടീമെന്ന ആശയം ആദ്യം കൊണ്ടു വന്നത് ജയദാസും പന്തുകളി ആസ്വാദകനായ അജേഷും ആയിരുന്നു.
ജയദാസ്, ജിതീഷ്, ജീവേഷ്, ഹരി, മനോജ് തുടങ്ങിയവ൪ മുമ്പ് കോട്ടയം ഐകൺസ് ന് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. നേറ്റീവ് ബോൾ അസോസിയേഷന് കീഴിലുള്ള മറ്റു ടീമുകളിൽ സ്വന്തം സ്ഥലത്തുനിന

്നും പുറമെ നിന്നും മികച്ച കളിക്കാരെ ഉൾപ്പെടുത്തിയാണ് ടൂ൪ണമെൻ്റുകളിൽ പങ്കെടുത്തിരുന്നത്. എന്നാൽ ആറുമാനൂ൪ ഗ്രാമത്തിലെ മാത്രം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ചലഞ്ചേഴ്സ് ടീം രൂപപ്പെടുത്തിയത്.
ജയദാസ് (ക്യാപ്റ്റൻ), മനോജ്, ജിതീഷ്, അരുൺ, ജീവേഷ്, അഖിൽ, റോജി, ഹരി, മഹേഷ് എന്നിവരാണ് ടീം അംഗങ്ങൾ.
കഴിഞ്ഞ വര്‍ഷമാണ് (2013-14) ടീം കേരള നേറ്റീവ് ബോൾ അസോസിയേഷനിൽ രജിസ്റ്റ൪ ചെയ്തത്.
ഈ ചുരുങ്ങിയ കാലം കൊണ്ട് അസോസിയേഷനിലെ മികച്ച ടീമുകളിൽ ഒന്നായി മാറുവാൻ ചലഞ്ചേഴ്സ് ന് സാധിച്ചത് സ്വന്തം നാട്ടുകാരുടെയും മറ്റു നല്ലവരായ നാടൻ പന്തുകളി പ്രേമികളുടെയും പ്രോത്സാഹനവും പ്രാർത്ഥനയും കൊണ്ട് മാത്രമാണ്. ജിതീഷ്, അരുൺ, മനോജ് എന്നിവ൪ ടീമിനു വേണ്ടി സ്ഥിരതയാ൪ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. അവരോടൊപ്പം റോജി, ജീവേഷ്, അഖിൽ, ക്യാപ്റ്റൻ ജയദാസ്, ഹരി, മഹേഷ് എന്നിവ൪ മികച്ച പിന്തുണയും നൽകുന്നു. ടീമെന്ന നിലയിലുള്ള ഒത്തൊരുമയാണ് ശരാശരി കളികാ൪ മാത്രമുള്ള ഈ ടീമിനെ മികച്ചതാക്കുന്നത്.
കൊറ്റത്തിൽ ചിറ്റ് ഫണ്ട്സ്, മിന൪വെൽ, ലാ ബെല്ലാ എന്നീ പ്രസ്ഥാനങ്ങൾ ടീമിന്റെ ജേഴ്സി സ്പോൺസ൪ ചെയ്തു സഹായിച്ചു.
നിങ്ങൾ നൽകിയ പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നതിനോടൊപ്പം തുട൪ന്നും നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊള്ളുന്നു...

Address

Kottayam

Telephone

+916238296024

Website

Alerts

Be the first to know and let us send you an email when Challengers Arumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Challengers Arumanoor:

Shortcuts

Share

Category