16/06/2026
വാളകം 23-ാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ( NASC )ആഭിമുഖ്യത്തിൽ മെഡിക്കൽ കിറ്റ്, ഗ്ലൗസ്, റെയിൻകോട്ട് എന്നിവ വിതരണം ചെയ്തു.
മഴയും വെയിലും നോക്കാതെ നമ്മുടെ നാടിന്റെ ശുചിത്വത്തിനും ആരോഗ്യകരമായ പരിസരത്തിനുമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായ വിതരണം സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് ക്ലബ്ബിന്റെ സ്നേഹോപഹാരമായി ഈ സുരക്ഷാ ഉപകരണങ്ങൾ കൈമാറി