Che guevara Arts & Sports Club

Che guevara Arts & Sports Club join this aneethikethire poradunnath dikkaramenkil njangal oru koottam dikkarikalude pinmurakkar

ഗവേരയെ സ്നേഹിക്കുന്നവര്‍ക്കായ് ഒരു പേജ്

17/12/2023

കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിരുന്ന 42 കുടുംബങ്ങൾക്ക്‌ തണലായി നവകേരള സദസ്‌. പേരാവൂർ മുരിങ്ങോടിയിലെ 25 കുടുംബങ്ങളുടെയും നമ്പിയോട് കുറിച്യൻപറമ്പിലെ 17 കുടുംബങ്ങളുടെയും പട്ടയപ്രശ്‌നമാണ്‌ നവകേരള സദസ്സിൽ നൽകിയ പരാതിയെത്തുടർന്ന്‌ പരിഹരിക്കപ്പെടുന്നത്‌. ഇവർ കൈവശംവച്ചുവരുന്ന പത്തരയേക്കർ സ്ഥലം മിച്ചഭൂമിയിൽനിന്നൊഴിവാക്കി പട്ടയം നൽകാൻ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ നിർദേശിച്ചു.

1989നുമുമ്പ്‌ എം പി കമലാക്ഷിയമ്മയുടെ കൈവശഭൂമിയിൽനിന്ന് 14.5 ഏക്കർ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിൽ പത്തരയേക്കർ കോടതി വിധിയെത്തുടർന്ന്‌ ഉടമയ്‌ക്കുതന്നെ ലഭിച്ചു. കമലാക്ഷിയമ്മ പല ഘട്ടങ്ങളിലായി 42 പേർക്ക് ഇത്‌ വിറ്റു. ഈ ഭൂമിക്ക് 1994 വരെ 42 സ്ഥലമുടമകളും നികുതിയടച്ചിരുന്നു. സ്ഥലം മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്നു പറഞ്ഞ്‌ 1995 മുതൽ നികുതി വാങ്ങുന്നത് നിർത്തി.

നമ്പിയോട് കുറിച്യൻപറമ്പ് ഭാഗത്ത് 15 വീടും രണ്ട് സ്ഥാപനവുമുണ്ട്‌. 30 സെന്റ് സ്ഥലത്ത് ക്ഷേത്രമുണ്ട്‌. ക്ഷേത്രസ്ഥലത്തിന്‌ നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ടായിരംപേർ ഒപ്പിട്ട അപേക്ഷ മുമ്പ്‌ കലക്ടർക്ക് നൽകിയിരുന്നു. മുരിങ്ങോടി ഭാഗത്ത് മൂന്നിടങ്ങളിലായി 11 വീടും നാല് സ്ഥാപനവുമുണ്ട്‌. മിച്ചഭൂമിയായ ഒന്നരയേക്കർ വയലും കൃഷിചെയ്യാതെയുണ്ട്‌. സ്ഥലമുടമകളിലൊരാളായ പാലോറാൻ ശ്രീധരൻ നവകേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി താലൂക്ക് തഹസിൽദാരുടെ നിർദേശ പ്രകാരമാണ്‌ വില്ലേജ്‌ അധികൃതർ പട്ടയം നൽകാൻ നടപടി തുടങ്ങിയത്‌. സ്ഥലത്തിന്റെ അളവെടുപ്പും മഹസർ തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്.

27/11/2023
27/11/2023

സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല. മറിച്ച് സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ പലവിധത്തിലും സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ മുടങ്ങാതെ നൽകി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് ശത്രുതാപരമായ സമീപനമാണ്. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരും. വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം കുടിശികയാണ്. കണക്കുകൾ നൽകിയില്ല എന്ന നിർമല സീതാരാമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണ്. കണക്കുകൾ നൽകേണ്ടത് അക്കൗണ്ട്സ് ജനറൽ ആണ്. എ ജി കേന്ദ്ര സംവിധാനത്തിന് കിഴിൽ വരുന്നതാണ്. സംസ്ഥാനം നേരിട്ട് കൊടുക്കുകയല്ല ചെയ്യേണ്ടത്.

സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്. ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.

പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ.

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍. 8,46,456 പേര്‍.

80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

27/11/2023

ഇന്ന്, നവംബർ 26, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാദിനമാണ്. ഇന്നേ ദിവസം അപൂർവ്വതകളുള്ള ഒരു ശബ്ദപുസ്തകം ഞാനിവിടെ പ്രകാശിപ്പിച്ചു കൊള്ളട്ടെ. ഇതു തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് എന്ന ഗ്രാമീണവിദ്യാലയത്തിലെ ഏതാനും വിദ്യാർത്ഥികളാണ്

05/10/2023

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു | Anathalavattam Anandan

03/10/2023

ജാഗ്രത നിർദ്ദേശം :

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാമിലെ 01-10-2023 തീയതിയിലെ ജനനിരപ്പ് 111.30 മീറ്ററാണ്. ഡാമിന്റെ Rule Curve അനുസരിച്ച് ഒക്ടോബര്‍ മാസം ഒന്നാം തീയതി നിലവിലുണ്ടാകേണ്ട ജലനിരപ്പ് 110.44 മീറ്ററും ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി 111.63 മീറ്ററും ആണ്. മൊത്തം സംഭരണ ശേഷിയുടെ 80 % ജലം ഇപ്പോള്‍ ഡാമില്‍ ഉണ്ട്.

റൂള്‍ കര്‍വ് അനുസരിച്ച് ഡാമിലെ ജലം ക്രമീകരിക്കുന്നതിനു സര്‍ക്കാര്‍ നിര്‍ദ്ദേശം ഉളളതാണ്. വ്യഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതു കാരണം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ Rule Curve അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കേണ്ടതുളളതിനാല്‍ തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കു വിടുന്നതിനുളള അനുവാദം നല്‍കണമെന്ന് കെ.ഐ.പി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചിട്ടുളളതാണ്. ഇതു മൂലം കല്ലടയാറ്റിലെ ജലനിരപ്പ് പരമാവധി 40 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുളളതായും അറിയിച്ചിട്ടുളളതാണ്.

തെന്മല ഡാമിലെ ജലനിരപ്പ് അടിയന്തിരമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടുളള സാഹചര്യത്തില്‍, ടി ഡാമിലേക്കുളള നീരൊഴുക്ക് കുറയുകയോ മഴകുറയുകയോ ചെയ്താല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കേണ്ടതാണെന്നും, ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പായി നിയമാനുസ്യത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നുമുളള നിബന്ധനകളോടു കൂടി, 03-10-2023 തീയതി മുതല്‍ ടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നതിനുളള അനുവാദം നല്‍കി ഇതിനാല്‍ ഉത്തരവാകുന്നു.

ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004
മൊബൈൽ : 9447677800 (വാട്ട്സാപ്പ്)
ടോൾ ഫ്രീ നമ്പർ : 1077
താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233
കുന്നത്തൂർ : 0476-2830345
കൊല്ലം : 0474-2742116
കൊട്ടാരക്കര : 0474-2454623
പത്തനാപുരം : 0475-2350090
പുനലൂർ : 0475-2222605

ചെയര്‍ പേഴ്സണ്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
& ജില്ലാ കളക്ടര്‍ - കൊല്ലം

26/06/2023
14/06/2023

✊✊

10/02/2022

മലമ്പുഴയിലെ പാറയിടുക്കില്‍ 43 മണിക്കൂറിലേറെ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്.

07/10/2021

ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഒരുക്കിയ ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി. 2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിൽ പരീക്ഷിച്ചു വിജയിപ്പിച്ച ശേഷമാണ് കേരളത്തിലുടനീളം ഈ പദ്ധതി നടപ്പിലാക്കിയത്. 2009ൽ എൽഡിഎഫ് സർക്കാർ 'മാവേലി' എന്ന പേരിൽ പത്തുരൂപ മുതൽ പതിനഞ്ചു രൂപ വരെയുള്ള നിരക്കിൽ ഉണ് നൽകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പത്തിമൂന്ന് ഹോട്ടലുകൾ തുടങ്ങിയിരുന്നു. എന്നാൽ, 2011ൽ അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തിനുള്ളിൽ ആ ഹോട്ടലുകൾ ഒക്കെ പൂട്ടി. മാവേലി ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങളും മറ്റും നൽകുന്നതിനുള്ള ഫണ്ട് നിർത്തിവച്ചാണ് അന്നത്തെ യുഡിഎഫ് സർക്കാർ അത്‌ പൂട്ടിച്ചത്.

വിശപ്പുരഹിത കേരളം പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും 20 രൂപക്ക് ഊണ് ലഭിക്കുന്ന സംരംഭങ്ങൾ കുടുംബശ്രീയുടെ സഹകരണത്തിൽ ആരംഭിച്ചു. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ആയിരാമത്തെ ജനകീയ ഹോട്ടൽ തുറന്നത്. ഇപ്പോൾ 1100ലധികം ജനകീയ ഹോട്ടലുകളുമായി ഈ പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്.

Happy independence day
15/08/2021

Happy independence day

Address

Mulamkadakam
Kollam
691012

Telephone

+919142143444

Website

Alerts

Be the first to know and let us send you an email when Che guevara Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Che guevara Arts & Sports Club:

Share