09/11/2014
പ്രിയ സുഹൃത്തുക്കളെ ……
കിംസ് എന്ന കോർപ്പറേറ്റ്
ഭീമനു മുകളിൽ പറക്കാൻ ഭയക്കുന്ന മാധ്യമപ്പരുന്തുകൾ മൂടിവച്ച ഈ ദുരന്ത വാർത്ത ഞങ്ങൾ സോഷ്യൽ മീഡിയായെ ഏൽപ്പിക്കുകയാണ്!!……
ഇത് തിരുവനന്തപുരം കിംസ് ആശുപത്രിക്ക് മുകളിൽ നിന്നും ഇന്നലെ വീണു മരിച്ച നിലയിൽ കാണപ്പെട്ട റോജി റോയ്(19) ... കിംസ് ഹോസ്പിറ്റലില് രണ്ടാം വര്ഷം നര്സിംഗ് വിദ്യാര്ഥിനി ആയിരുന്നു....കഴിഞ്ഞ ദിവസം തിരുവനന്ത പുരം കിംസ് ഹോസ്പിറ്റലിന്റെ പത്താം നിലയില് നിന്നും വീണു മരണം സംഭവിച്ചു...വീണതാണോ വീഴ്ത്തിയതാണോ എന്ന് അറിയില്ല...പണത്തിനു മേല് പരുന്തും പറക്കില്ല എന്ന ചൊല്ല് അന്വര്ധമാക്കും വിധമാണ് ഹോസ്പിറ്റലിന്റെരീതികള്...അവധിദിവസം ആയിരുന്ന മിനഞാന്നു റോജിയെ പ്രിന്സിപ്പല്" മാടം" റോജിയുടെ ഒരു ജൂനിയര് വിദ്യാര്ധിയെ കളിയാകിയതിന്റെ പേരില് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് വിളിച്ചു വരുത്തി...ജൂനിയര് വിദ്യാര്ഥിയുടെപേര് ആന്സി ബോസ്...പണക്കൊഴുപ്പിന്റെ മുകളില് ജീവിക്കുന്ന ആന്സി ബോസ്സിന്റെ മാതാപിതാക്കളും പ്രിന്സിപ്പലുംകൂടി റോജിയെ മാനസികമായി പീഡിപ്പിച്ചു..."നിനക്ക് പോയി ചത്ത് കൂടെ" എന്ന് പോലും പ്രിന്സിപ്പല്'മാടം' ചോദിച്ചതായി അറിയുന്നു.. പതിനൊന്ന് മണിക്ക് ബന്ധുക്കളെ ഫോണില് വിളിച്ചു സമാധാനമായി സംസാരിച്ച റോജി 12 മണിക്ക് ഹോസ്പിറ്റലിനു മുകളില് നിന്നും താഴെ വീണത് എങ്ങനെ എന്ന സംശയം മാത്രം ബാക്കി ആകുന്നു...12 മണിക്ക്ഹോ സ്പിറ്റലിനു മുകളില് നിന്നും താഴെ വീണ റോജിയുടെ മരണം കിംസ് ഹോസ്പിറ്റല് സ്ഥിരീകരിക്കുന്നത് വൈകിട്ട് 6 മണിക്ക് ആണ്....തുടര്ന്ന് നടന്നതെല്ലാം ഒരു തിരക്കഥയുടെ ഭാഗം പോലെ...പിറ്റേ ദിവസം രാവിലെ 6മണിക്ക് പോലീസ് എത്തി മൃത ദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റി ...തലേ ദിവസം അവിടുത്തെ കൌണ്സിലര് ഉളപ്പടെ ഉള്ള സീ പീ എം നേതാക്കള് പോലീസ് സ്റെഷനുമായി ബന്ടപ്പെട്ടപ്പോള് സര്ക്കിള് ഇന്സ്പെക്ടര് പറഞ്ഞത് 10 മണി കഴിഞ്ഞു മാത്രമേ നടപടികള് ഉണ്ടാകു എന്നാണ്...റോജിയുടെ സഹോദരന് ഉളപ്പടെ 3 പേര് എതിര്തിട്ടു പോലും6 മണിക്ക് സീ ഐ ടെഡ് ബോഡി ബാലാല്കാരമായി കൊണ്ട് പോവുകആയിരുന്നു...തുടര്ന്നു മെഡിക്കല് കോളേജില് എത്തിയ സീ പീ എം തിരുവനന്ദ പുറം ജില്ല സെക്രട്ടറി കടകം പള്ളി സുരേന്ദ്രന് ,കൌണ്സിലര് ശ്രീ സുരേഷ് ഉള്പ്പടെ നൂറു കണക്കിന് പ്രവര്ത്തകരുടെശ്രമ ഫലമായി ഡീ സീ പീ അജിതബീഗം ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുക ഉണ്ടായി ...തുടര്ന്ന് റോജിയുടെ മൃതദേഹം ഇന്ന് പള്ളി വളപ്പില് അടക്കം ചെയ്തു....ദുരൂഹമായ തിരുശേഷിപ്പുകള് റോജിയുടെ അടക്കത്തോടെ അവസ്സനിപ്പിക്കപ്പെട്ടു പോകാതിരികട്ടെ..പ്രിയ മാധ്യമ സുഹൃത്തുക്കളെ നിങ്ങളോടായി..........റോജി മരണപ്പെട്ടു മിനുട്ടുകള്ക്കകം കിംസ് ഹോസ്പിറ്റലില് എത്തിയ നിങ്ങള് അവിടെ നടന്ന എല്ലാ ദ്രിശ്യങ്ങളും ക്യാമറയില് പകര്തിയല്ലോ....എന്തിനായിരുന്നു.....അവയെല്ലാം സ്ടുടിയോയുടെ പിന്നാമ്പുറങ്ങളില് ഉള്ള ചവറ്റു കുട്ടയില് നിക്ഷേപിക്കുവാനോ? ഇത്തരം ഒരു ദൃശ്യം ഈ കോര്പറേറ്റ് ഹോസ്പിറ്റലില് നിന്നല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് നിന്നല്ലയിരുന്നുവെങ്കില് നിങ്ങള് ആടി തിമര്ക്കുമായിരുന്നല്ലോ..സംസാര ശേഷി ഇല്ലാത്ത അപ്പന്റെയും അമ്മയുടെയും നാവായ റോജിക്ക് ഇത് സ്വയം മരിക്കാന് ആവില്ലെന്ന് തന്നേയ് ഞങ്ങള് നല്ലിലാക്കാര് വിശ്വസിക്കുന്നു...മരണപ്പെട്ട റോജിയെ കണ്ടാല് പോലും സസ്പെണ്ട് ചെയ്തു കളയുമെന്ന കോളേജിന്റെ ഭീഷണിയെ പേടിച്ചു ഹോസ്റ്റല് വാസിയായ ഒരാള് പോലും റോജിയെ കാണുവാന് നല്ലിലയിലോ മെഡിക്കല് കോളെജിലോ എത്തിയില്ല...റോജിയുടെ പ്രിയ സഹപാഠികളെ, മാതാപിതാക്കളെ ....നാളെ നിങ്ങള്ക്ക് ദുഖിക്കുവാന് ഒരു അവസരം പോലും കിംസ് നിങ്ങള്ക്ക് നല്കുവാന് ഇട വരുത്താതെ ഇരിക്കട്ടെ...നഷ്ടം ഒരു വാക്ക് പോലും ഉച്ചരിക്കാതെ വിതുമ്പുന്ന രോയിചാനും .സജിത ആന്റിക്കും മാത്രമല്ലേ.....ഒന്ന് അലറിക്കരയാന് പോലുമാകാതെ......