06/04/2018
വിഷുക്കണി 2018
ചെങ്ങന്നൂർ.
ഗ്രാമീണ കാർഷിക സംവാദം
ഏപ്രിൽ 7മുതൽ 10 വരെ
"കാർഷിക കേരളം
ജനകീയ ഇടപെടൽ "
കാമ്പയിന്റ ഭാഗമായി
സംസ്ഥാന ജൈവ കാർഷിക സമിതിയും ആലപ്പുഴ ജില്ലാ ജൈവ കാർഷിക സഹകരണ സംഘവും (അഡ് കോസ്)
കരുണ പെയിൻ & പാലീയേറ്റീവ് സൊസൈറ്റിയും
സംയുക്തമായി
സംയോജിത കൃഷി സംസ്ഥാന തല ശിൽപ്പശാലയും കാർഷിക പ്രദർശനവും
2018 ഏപ്രിൽ 11 മുതൽ15 വരെ ചെങ്ങന്നൂർ ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ
നടത്തുന്നതിന്റെ ഭാഗമായി
ഏപ്രിൽ 7മുതൽ 10 വരെ
ചെങ്ങന്നൂർ മണ്ഡലത്തിലെ
എല്ലാ പഞ്ചായത്തുകളിലും
ചെങ്ങന്നൂർ നഗരസഭയിലും
കാർഷികഗവേഷകരും, കാർഷികവിദഗ്ദരും,
കർഷകരുടെ ഭവനങ്ങളിൽ നേരിട്ടെത്തിഗ്രാമീണ കാർഷിക സംവാദം നടത്തുന്നു.
കാർഷിക കേരളം ജനകീയ ഇടപെടൽ കാമ്പയിൻ പരിപാടിയിലൂടെ ജില്ലകളിൽ നടപ്പാക്കിയ "ജനകീയ ജൈവ പച്ചക്കറി കൃഷി,
സംയോജിത കൃഷി, ഓണം, വിഷുക്കാല വിഷ രഹിത പച്ചക്കറി കൃഷി, ഉത്സവ വിപണികൾ തുടങ്ങിയവയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ കാർഷിക വിളകളുമായി ബന്ധപ്പെട്ട കർഷകരുടെ
പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക ഗവേഷകരും കാർഷിക വിദഗ്ദരുമാണ് കർഷകരുമായുള്ള സംവാദത്തിനു നേതൃത്വം നൽകുന്നത്.
നെൽകൃഷി, തെങ്ങ് കൃഷി, പച്ചക്കറി കൃഷി, ഇടവിളകൃഷി, പുരയിട കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യം വളർത്തൽ, തേനീച്ച വളർത്തൽ, കൂൺകൃഷി,
പരിസ്ഥിതി മലിനീകരണം,
മാലിന്യ സംസ്ക്കരണം, ജൈവ - ജീവാണു വളപ്രയോഗം,
വിഷരഹിത ഭക്ഷ്യോല്പാദനം,
ജലസേചന സാദ്ധ്യതകൾ എന്നിവ സംബന്ധിച്ച്
വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയോജിത കൃഷിയുടെ
സർവ്വതല സ്പർശിയായ ചർച്ചകളും
സംവാദങ്ങളുമാണ് ഭവന സന്ദർശനങ്ങളിലൂടെയുള്ള സ്ക്വാടുകളിലും
തുടർന്ന് 11 മുതൽ 15 വരെയുള്ള സെമിനാറുകളിലും
നടത്തുന്നത്.