20/06/2020
കണ്ണൂര്‍ : സുധാകരന്‍ എം പിയുടെ ടിവി ചാലഞ്ച് ഏറ്റെടുത്ത് മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍
സ്മാര്‍ട്ട് ടിവികള്‍ വിതരണം ചെയ്തു.
ട്രസ്റ്റ് ചെയര്‍മാന്‍ കെ പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങലില്‍ കെ പി സി സി ജനറല്‍ സിക്രട്ടറി സജ്ജീവ് മാറോളി ടി വികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ് നാറോത്ത് ടി വികള്‍ ഏറ്റുവാങ്ങി ടി ഒ വേണു മാസ്റ്റര്‍, കെ കെ വിനോദ്, കെ പി ജോഷില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.