Arsenal Fans Kerala

Website

Arsenal Fans Kerala ആഴ്സണലിനെ സ്നേഹിക്കുന്ന ലോകമെമ്പാട? Arsenal Football Club is an English Premier League football club based in Holloway, London. Manager Mikel Arteta

One of the most successful clubs in English football, it has won 13 First Division and Premier League titles and 14 FA Cups. Arsenal holds the record for the longest uninterrupted period in the English top flight and would be placed first in an aggregated league of the entire 20th century. It is the second side to complete an English top flight season unbeaten (in the 2003–04 season), and the only one to do so across 38 matches.

ആഴ്‌സണൽ ഫനാറ്റിക്സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന റഫറിമാരിൽ ഒരാ...
02/10/2026

ആഴ്‌സണൽ ഫനാറ്റിക്സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന റഫറിമാരിൽ ഒരാളായി മൈക്കൽ ഒലിവർ തുടരുകയാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്: യു എ യി ലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, ആഴ്‌സണലിനെതിരായ അദ്ദേഹത്തിന്റെ റെക്കോർഡ്, വിവാദമായ നിരവധി റഫറിയിങ് തീരുമാനങ്ങൾ.

2023 സെപ്റ്റംബറിൽ, റഫറിമാരുടെ സംഘടനയുടെ അനുമതിയോടെ ഷാർജയും അൽ ഐനും തമ്മിലുള്ള പ്രോ ലീഗ് മത്സരം നിയന്ത്രിക്കുന്നതിനായി ഒലിവർ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് യാത്ര ചെയ്തു. ഈ നിയമനത്തിന് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നു. ഏകദേശം 20,000 പൗണ്ട് ആയിരുന്നു പ്രതിഫലമെന്നാണ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അബുദാബിയുമായി ബന്ധമുള്ള കമ്പനികൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥാവകാശവുമായി ബന്ധങ്ങളുള്ളതിനാൽ, ഇദ്ദേഹത്തിന് സിറ്റിയുടെ കാര്യത്തിൽ പ്രത്യേക വ്യക്തിതാല്പര്യം ഉണ്ടായേക്കാമെന്ന ആശങ്ക എതിരാളികളായ ക്ലബ്ബുകളുടെ ആരാധകർ തുടർന്നും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി അദ്ദേഹം തെറ്റായ പ്രവൃത്തി ചെയ്തതായി കണ്ടെത്തിയിട്ടില്ല. മുൻ റഫറിമാർ അദ്ദേഹത്തിന്റെ സത്യസന്ധതയെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ നാല് അഞ്ച് സീസണുകളിലായി ടൈറ്റിൽ റേസിൽ സിറ്റിയുടെ പ്രധാന എതിരാളി ആയ ആർസനലിനെതിരെയുള്ള ഒലിവറിന്റെ കരിയറിലെ കണക്കുകൾ വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

അദ്ദേഹത്തിന്റെ റഫറിയിങ് കരിയറിൽ ആഴ്‌സണൽ താരങ്ങൾ എട്ട് തവണ ചുവപ്പ് കാർഡ് കണ്ടിട്ടുണ്ട്. അദ്ദേഹം നിയന്ത്രിച്ച മറ്റേതൊരു ക്ലബ്ബിനെക്കാളും കൂടുതലാണിത്.

അതേസമയം, മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഉൾപ്പെട്ട മത്സരങ്ങളിൽ അദ്ദേഹത്തിന്റെ റഫറിയിങ്ങിൽ ചുവപ്പ് കാർഡുകൾ താരതമ്യേന വളരെ കുറവാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.

2024 സെപ്റ്റംബറിലെ ഇത്തിഹാദ് വിവാദം

ഏറ്റവും പുതിയതും വിവാദപരവുമായ സംഭവങ്ങളിലൊന്ന് 2024 സെപ്റ്റംബറിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മാഞ്ചസ്റ്റർ സിറ്റി–ആഴ്‌സണൽ മത്സരത്തിലായിരുന്നു. മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, പന്ത് അകറ്റിയടിച്ചതിന് ലിയാൻഡ്രോ ട്രോസാർഡിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് പുറത്തുപോകേണ്ടിവന്നു. ആ സമയത്ത് ആഴ്‌സണൽ 2-1ന് മുന്നിലായിരുന്നു.

ഇത്തരം പുറത്താക്കലുകളുടെ ആവർത്തനരീതി ശരിക്കും ആശങ്കാജനകമാണെന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ പ്രതികരിച്ചു. നിരവധി ആരാധകരും ഫുട്ബോൾ നിരീക്ഷകരും ഈ തീരുമാനത്തെ കടുത്ത നടപടിയായാണ് വിശേഷിപ്പിച്ചത്.

തുടർന്ന് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ നേടി.

മറ്റു വിവാദ തീരുമാനങ്ങൾ

ഇരുടീമുകളും തമ്മിലുള്ള മുൻ മത്സരത്തിൽ മറ്റിയോ കോവാസിച്ചിന് രണ്ടാം മഞ്ഞക്കാർഡ് നൽകാതിരുന്ന തീരുമാനവും പലപ്പോഴും ചർച്ചയാകാറുണ്ട്.

അതുപോലെ, ഒലിവർ നിയന്ത്രിച്ച ആഴ്‌സണൽ മത്സരങ്ങളിലെ പെനാൽറ്റികളുടെയും കാർഡുകളുടെയും കണക്കുകൾ മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാണുന്ന വ്യത്യാസങ്ങളും ചർച്ചകളിൽ ഇടംപിടിക്കുന്നു.

ആരാധകരുടെ കാഴ്ചപ്പാടും റഫറിമാരുടെ നിലപാടും

ആഴ്‌സണൽ ആരാധകരെ സംബന്ധിച്ചിടത്തോളം, ഈ സംഭവങ്ങളെല്ലാം റഫറിയിങ്ങിലെ സ്ഥിരതയില്ലായ്മയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്.

എന്നാൽ റഫറി ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ, കടുത്ത സമ്മർദങ്ങൾക്കിടയിലും ഫുട്ബോൾ നിയമങ്ങൾക്കനുസരിച്ച് മത്സരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങളെ കാണുന്നത്.

എന്തുതന്നെയായാലും, ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരങ്ങൾ വരുമ്പോഴെല്ലാം മൈക്കൽ ഒലിവർ എന്ന പേര് ശക്തമായ വികാരങ്ങളും ചർച്ചകളും ഉയർത്തിക്കൊണ്ടേയിരിക്കുന്നു.

ഇനി അവന്റെ വരവാണ്….നഷ്ടപ്പെട്ട തന്റെ സ്ഥാനം തിരിച്ച് പിടിക്കുമോ?വീണ്ടും പീരങ്കിപ്പടയുടെ ഭാഗ്യനക്ഷത്രം ആവുമോ?കം ഓൺ യു ഗണ്...
28/09/2026

ഇനി അവന്റെ വരവാണ്….

നഷ്ടപ്പെട്ട തന്റെ സ്ഥാനം തിരിച്ച് പിടിക്കുമോ?

വീണ്ടും പീരങ്കിപ്പടയുടെ ഭാഗ്യനക്ഷത്രം ആവുമോ?

കം ഓൺ യു ഗണ്ണേഴ്സ് ❤️

🚨💣 ബ്രേക്കിംഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കർശനമായ ശിക്ഷ നടപ്പാക്കുന്നില്ലെങ്കിൽ, എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ഫുൾഹാ...
27/09/2026

🚨💣 ബ്രേക്കിംഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കർശനമായ ശിക്ഷ നടപ്പാക്കുന്നില്ലെങ്കിൽ, എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ഫുൾഹാം, ബ്രൈറ്റൺ, മിഡിൽസ്ബറോ, ലീഡ്സ്, ആസ്റ്റൺ വില്ല എന്നീ ക്ലബ്ബുകൾ പ്രീമിയർ ലീഗിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നു. ⚖️

ഈ ക്ലബ്ബുകൾക്കെതിരെ പ്രീമിയർ ലീഗ് സ്വീകരിച്ച നടപടികൾ:👇

❌ എവർട്ടൺ
— രണ്ട് PSR നിയമലംഘനങ്ങൾ
— ആദ്യ നടപടി: 10 പോയിന്റ് കുറച്ചു; അപ്പീലിൽ 6 പോയിന്റായി കുറച്ചു
— രണ്ടാമത്തെ നടപടി: 2 പോയിന്റ് കുറച്ചു
— ആകെ നഷ്ടമായത്: 8 പോയിന്റ്

❌ നോട്ടിംഗ്ഹാം ഫോറസ്റ്റ്
— ഒരു PSR നിയമലംഘനം
— 4 പോയിന്റ് കുറച്ചു
— പിഴയില്ല

💷 ഫുൾഹാം
— അക്കാദമി, രജിസ്ട്രേഷൻ നിയമലംഘനങ്ങൾ
— £75,000 പിഴ
— 6 മാസത്തെ അക്കാദമി വിലക്ക്; ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു

💷 ബ്രൈറ്റൺ
— യുവതാര വികസനവുമായി ബന്ധപ്പെട്ട നിയമലംഘനം
— £20,000 പിഴ + ചെലവുകൾ
— 6 മാസത്തെ അക്കാദമി വിലക്ക്; ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു

❌ മിഡിൽസ്ബറോ
— ഒരു മത്സരം കളിക്കുന്നതിൽ പരാജയപ്പെട്ടു
— 3 പോയിന്റ് കുറച്ചു

💷 ക്രിസ്റ്റൽ പാലസ്
— ഹാഫ്‌ടൈം ഇടവേളയ്ക്ക് ശേഷമുള്ള പുനരാരംഭത്തിൽ വൈകി
— £220,000 പിഴ
— പോയിന്റ് കുറച്ചില്ല

💷 ലീഡ്സ് യുണൈറ്റഡ്
— കിക്കോഫ്, റീസ്റ്റാർട്ട് സംബന്ധമായ 9 നിയമലംഘനങ്ങൾ
— പിഴ ചുമത്തി
— പോയിന്റ് കുറച്ചില്ല

💷 ആസ്റ്റൺ വില്ല
— കിക്കോഫ്, റീസ്റ്റാർട്ട് സംബന്ധമായ 9 നിയമലംഘനങ്ങൾ
— പിഴ ചുമത്തി
— പോയിന്റ് കുറച്ചില്ല

ഇതുവരെ പോയിന്റ് കുറയ്ക്കൽ നേരിട്ട ടീമുകൾ:👇

❌ എവർട്ടൺ — 8
❌ നോട്ടിംഗ്ഹാം ഫോറസ്റ്റ് — 4
❌ മിഡിൽസ്ബറോ — 3

ആഴ്സണൽ ഫാൻ എന്നതിലുപരി പ്രീമിയർ ലീഗ് ഫുട്ബോൾ വർഷങ്ങളായി ഫോളോ ചെയ്യുന്ന വ്യക്തി എന്ന നിലക്ക് ഇത് പറയാതെ വയ്യ…114 കുറ്റങ്ങ...
26/09/2026

ആഴ്സണൽ ഫാൻ എന്നതിലുപരി പ്രീമിയർ ലീഗ് ഫുട്ബോൾ വർഷങ്ങളായി ഫോളോ ചെയ്യുന്ന വ്യക്തി എന്ന നിലക്ക് ഇത് പറയാതെ വയ്യ…

114 കുറ്റങ്ങൾ എന്നത് നിസാരമല്ല വളരെ ഭീകരമാണ്. പ്രീമിയർ ലീഗിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് 2008 ന് മുൻപ് ആരാരും ശ്രദ്ധിക്കാതിരുന്ന പ്രീമിയർ ലീഗിന്റെ ആദ്യ പത്തിൽ പോലുമില്ലാത്ത മാൻ സിറ്റി ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്.

മിഖേൽ ആർട്ടെറ്റ വന്നതിന് ശേഷം “ട്രസ്റ്റ് ദി പ്രോസസ്സ്” എന്ന് പറഞ്ഞ് ഏവരും കളിയാക്കിയ ആഴ്സണൽ കിരീടം ചൂടാൻ എത്ര സീസണുകൾ എടുത്തു, എന്ത് കൊണ്ട് വർഷങ്ങൾ എടുത്തു. അതിന് കാരണം പ്രീമിയർ ലീഗിന്റെ നിയമങ്ങളും നിയന്ത്രണങ്ങൾ അനുസരിക്കേണ്ടത് കൊണ്ട് കൂടിയാണ്. ട്രാൻസ്ഫർ മാർക്കറ്റിലെ ഫിനാൻഷ്യൽ ഫെയർ പ്ലേ പോലുള്ള നിയന്ത്രണങ്ങൾ പാലിച്ചുള്ള പടിപടിയായ ഇടപടൽ കൊണ്ടാണ്.

ഫുട്ബോൾ വിജയങ്ങൾക്കും ബഹുമതികൾക്കും മാധുര്യം ഏറുന്നത് അത് എങ്ങനെ വിജയിച്ചു എന്ന രീതിക്ക് അനുസരിച്ചിരിക്കും, അവിടെയാണ് ആഴ്സണൽ മാൻ യുണൈറ്റഡ് തുടങ്ങി തറവാടിത്തമുള്ള ക്ലബ്ബുകൾ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നത്. ഫെർഗുസന്റെ റെഡ് ഡെവിളിനെ കുറിച്ചും അർസെൻ വെങ്ങറിന്റെ ഇൻവിൻസിബിളിനെ കുറിച്ചും പ്രസക്തിയോടെ ഫുട്ബോൾ ആരാധകർ ചർച്ച ചെയ്യുന്നതും ഓർക്കുന്നതും..

നിയമങ്ങൾ ഏവർക്കും തുല്യമാണ്. പിഎസ്ആർ (പ്രൊഫിറ്റ് ആൻഡ് സസ്റ്റൈനബിലിറ്റി റൂൾ) തെറ്റിച്ചതിന് എവർട്ടന് 2023/24 സീസണിൽ 10 പോയിന്റ് ഡിഡക്ഷൻ + ഫൈൻ + ട്രാൻഫർ ബാൻ കിട്ടി , നോട്ടിങ്ഹാമിന് 4 പോയിന്റ് ഡിഡക്ഷനും + ഫൈൻ ലഭിച്ചു…. അവിടെയാണ് ഭീകരമായ കുറ്റങ്ങൾ നടത്തിയ മാൻ സിറ്റി…..?

മോശം പ്രകടനം, മത്സരഫലം അർഹിച്ചത്…സാകക്ക് എന്ത് പറ്റി, തുടർച്ചയായി നിരാശപ്പെടുത്തുന്നു..ഇനി ഇൻറർനാഷണൽ ബ്രേക്കിന് ശേഷം..കം...
19/09/2026

മോശം പ്രകടനം, മത്സരഫലം അർഹിച്ചത്…

സാകക്ക് എന്ത് പറ്റി, തുടർച്ചയായി നിരാശപ്പെടുത്തുന്നു..

ഇനി ഇൻറർനാഷണൽ ബ്രേക്കിന് ശേഷം..

കം ഓൺ യു ഗണ്ണേഴ്സ് ❤️

19/09/2026

HT : BRI 2-0 ARS

കം ഓൺ യു ഗണ്ണേഴ്സ് ❤️

❤️💪
15/09/2026

❤️💪

ഡാനിയൽ ബല്ലാർഡ് പറയാതെ വയ്യ ഇന്നലെ കുറച്ചൊന്നുമല്ല ഈ താരം നമ്മുടെ ഡിഫൻസിനെ ബുദ്ധിമുട്ടിച്ചത് , ഹൈ എനർജി & മെന്റാലിറ്റി ശ...
13/09/2026

ഡാനിയൽ ബല്ലാർഡ്

പറയാതെ വയ്യ ഇന്നലെ കുറച്ചൊന്നുമല്ല ഈ താരം നമ്മുടെ ഡിഫൻസിനെ ബുദ്ധിമുട്ടിച്ചത് , ഹൈ എനർജി & മെന്റാലിറ്റി ശരിക്കുമൊരു ബീസ്റ്റ്…

നമ്മുടെ സ്കൗട്ട് ടീമിന് ആലോചിക്കാവുന്നതാണ്, ആവശ്യം വരും..

നമ്മുടെ അക്കാദമിയിലൂടെ കളിച്ച് വന്നതാണ് ഡാൻ ബല്ലാർഡ് എന്നത് കൗതുകമുണ്ടാകുന്നു

രോമാഞ്ചം!! കണ്ടെടാ ആ പഴയ വിയേറ ഗിൽബർട്ടോ ടീംസിനെ 🔥ഡേവിഡ് റയ വീണ്ടും 💥കം ഓൺ യു ഗണ്ണേഴ്സ് ❤️
12/09/2026

രോമാഞ്ചം!! കണ്ടെടാ ആ പഴയ വിയേറ ഗിൽബർട്ടോ ടീംസിനെ 🔥

ഡേവിഡ് റയ വീണ്ടും 💥

കം ഓൺ യു ഗണ്ണേഴ്സ് ❤️

12/09/2026

ബ്രൂണോ 💪❤️🔥

Address

Calicut

Alerts

Be the first to know and let us send you an email when Arsenal Fans Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category