03/11/2025
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
കഴിഞ്ഞ ശനിയാഴ്ച (ശനി, 01/11/25) നമ്മിൽ നിന്നും ആകസ്മികമായി വേർപിരിഞ്ഞു പോയ സഹോദരൻ സെബിൻ രാജ് വർഗീസിൻ്റെ (41 വയസ്സ്) ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനും, അദ്ദേഹത്തിൻ്റെ കുടുംബത്തെ സഹായിക്കുവാനും വേണ്ടി കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ (UCF) നേതൃത്വത്തിൽ അമ്മ മലയാളം അസോസിയേഷൻ, മാൻസ്ഫീൽഡ്, നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) എന്നീ സംഘടനകളുടെ സഹകരണത്തോടെ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
ഫണ്ട് ശേഖരണത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://gofund.me/908e8d809
ഏറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി
യുകെയിലെത്തിയ സെബിൻ രാജ് വർഗീസും ഭാര്യ റെയ്സയും
മക്കളായ അനേയ സെബിൻ (10 വയസ്), അലീസ സെബിൻ (8 വയസ്) ഒരുമിച്ചു മാൻസ്ഫീൽഡിൽ സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു. സെബിൻ അമ്മ മലയാളം അസോസിയേഷൻ്റെ പ്രതിനിധിയായി യുക്മയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.
സെബിൻ്റെ അപ്രതീക്ഷിത വേർപാടിൽ ഹൃദയം തകർന്നിരിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യ റെയ്സയ്ക്കും മക്കൾക്കും കൈത്താങ്ങാകുവാൻ യുകെയിലെ മുഴുവൻ സുമനസ്സുകളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
സെബിൻ്റെ അപ്രതീക്ഷിത മരണവാർത്ത കേട്ട ഞെട്ടലിലാണ് അവരുടെ കുടുംബാംഗങ്ങളോടൊപ്പം നോട്ടിങ്ഹാമിലെ സുഹൃത്തുക്കളും.
തികച്ചും ആകസ്മികമായി നമ്മിൽ നിന്നും വേർപിരിഞ്ഞ് പോയ സഹോദരൻ സെബിൻ രാജിൻ്റെ കുടുംബം ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.
ആയതിനാൽ സെബിൻ്റെ കുടുംബത്തെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അമ്മ മലയാളം അസോസിയേഷൻ, നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ എന്നിവരോടൊപ്പം യുക്മ ചാരിറ്റി ഫൌണ്ടേഷനും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
അലക്സ് വർഗീസ്,
വൈസ് ചെയർമാൻ,
യുക്മ ചാരിറ്റി
ഫൗണ്ടേഷൻ.
This is a go fund me page for a vibrant young man who unfortunately left this world t… UUKMA Charity Foundation needs your support for SEBIN RAJ VARGHESE (41)